*പെരിന്തൽമണ്ണയിൽ കോവിഡ് ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രം സജ്ജമായി*
*പെരിന്തൽമണ്ണയിൽ കോവിഡ് ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രം സജ്ജമായി* _ *Date : 24-07-2020* പെരിന്തൽമണ്ണ: നഗരസഭയിലെ ആദ്യ ഘട്ട കോവിഡ് ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രം സജ്ജമായി. പി.ടി.എം. ഗവ. കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഇതിനായുള്ള ആദ്യഘട്ട സജ്ജീകണം പൂർത്തീകരിച്ചത്. 64 പേർക്കുള്ള കട്ടിൽ, കിടക്ക, ബെഡ് ഷീറ്റ്, തലയണ, ബക്കറ്റ്, കപ്പ് , തോർത്ത് , സോപ്പ് എന്നിങ്ങനെയുള്ള സമ്പൂർണ്ണ പശ്ചാത്തല സൗകര്യങ്ങൾ, നേഴ്സിംഗ് സ്റ്റേഷൻ, ഡോക്ടർമാരുടെ റൂം, പാരാമെഡിക്കൽ ഡസ്ക്ക്, വളണ്ടിയർ സ്റ്റേഷൻ, ശുചീകരണ വിഭാഗം സ്റ്റാഫിന്റെ മുറി എന്നിങ്ങനെയുള്ള സജ്ജീകരണങ്ങളാണ് ഇവിടെ പൂർത്തിയായത്. തുടർന്ന് കോളേജിന്റെ ക്ലാസ് മുറികളിലായി 86 പേർക്കുള്ള സൗകര്യങ്ങളും , ഐസ്എസ്എസ് സ്കൂളിൽ 175 എണ്ണവും ഈ മാസം 25 ഓടെ രണ്ടാം ഘട്ടമായി തയ്യാറാക്കും. ബാക്കിയുള്ളവ ആവശ്യാനുസരണം മൂന്നാം ഘട്ടമായും സജ്ജമാക്കും. ------------------------------------------- *വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ*
Home › News › *പെരിന്തൽമണ്ണയിൽ കോവിഡ് ഫസ്റ്റ് ലൈൻ ചികിൽസ കേന്ദ്രം സജ്ജമായി*
