പ്രാദേശികവാർത്തകൾ

*കുന്നപ്പള്ളിയിലെ മുറുവത്ത്പറമ്പ് കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചു*

📍 Perinthalmanna, Malappuram24 Jul 2020

*കുന്നപ്പള്ളിയിലെ മുറുവത്ത്പറമ്പ് കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചു* പെരിന്തൽമണ്ണ: നഗരസഭയിൽ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനാൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ എം. മുഹമ്മദ് സലീം അറിയിച്ചു. നഗരസഭയിലെ ഇരുപത്തി ഒന്നാം വാർഡിൽ മുറുവത്ത് പറമ്പിൽ 165 വീടുകൾ ഉൾപ്പെടുന്ന ഭാഗം കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു. ഇരുപത്തി ഒന്നാം വാർഡിലെ 85 വയസ്സുള്ള വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അവരുടെ മകനും മരുമകളും ഉൾപ്പെടുന്ന സമ്പർക്ക സാധ്യതയുള്ള പ്രദേശം 165 വീടുകൾ അടങ്ങുന്ന ഒരു ക്ലസ്റ്റർ ആക്കി പ്രത്യേക കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചതായി നഗരസഭ ചെയർമാൻ വ്യക്തമാക്കി. പെരിന്തൽമണ്ണയിലെ ഒരു ടെക്സ്റ്റൈൽസ് ഉടമക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്ന് ഏതാനും ടെക്സ്റ്റൈൽസുകൾ 15 ദിവസത്തേക്ക് സ്ഥിരമായി അടച്ചിടാനും തീരുമാനമായിട്ടുണ്ട്. ----------------------------------------------- *പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ ഇനി നിങ്ങൾക്കും ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പെരിന്തൽമണ്ണ റേഡിയോ ഗ്രൂപ്പിൽ ജോയിന്‍റ് ചെയ്യുക* *വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ*

HomeNews*കുന്നപ്പള്ളിയിലെ മുറുവത്ത്പറമ്പ് കണ്ടെയ്ന്‍മെൻറ് സോണായി പ്രഖ്യാപിച്ചു*