വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി
അന്തർദേശീയം

വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

📍 Kakkanchery, Malappuram29 Jul 2020

ജിദ്ദ: കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചു വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ ഇത്തവണയില്ല. സൗദി അറേബ്യക്കകത്തെ ആയിരത്തോളം തീർഥാടകർ മാത്രമാണ് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നത്. ഇതിൽ എഴുന്നൂറ് പേരും സൗദിയിൽ താമസിക്കുന്ന വിദേശ പൗരന്മാരാണ്. സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ച ക്വാറന്റീൻ പൂർത്തിയാക്കിയാണ് ഹാജിമാർ പുണ്യ ഭൂമിയിൽ പ്രവേശിച്ചത്. മക്ക, മദീന, മിന ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഹാജിമാർ സഞ്ചരിക്കുന്ന വഴികളും, താമസിക്കുന്ന ഇടങ്ങളും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നുണ്ട്. ഹജ്ജിന്റെ ഓരോ ചടങ്ങുകളിലും ഹാജിമാർ തമ്മിൽ ശാരീരിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തും. ഇതിനായി സന്നദ്ധ പ്രവർത്തകർ വിന്യസിച്ചിട്ടുണ്ട്. മിനായിൽ പ്രത്യേകം തയ്യാറാക്കിയ കൂടാരങ്ങളിൽ ആണ് ഹാജിമാർ പൊതുവെ താമസിക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബ് റാജ് മിന കെട്ടിടത്തിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.

HomeNewsവിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി