മഴയിൽ മനോഹരിയായി വാളറ ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ
ജില്ലാ വാർത്തകൾ

മഴയിൽ മനോഹരിയായി വാളറ ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ

📍 Adimali, Idukki31 Jul 2020

മഴയിൽ മനോഹരിയായി വാളറ ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ കാലവർഷത്തിലെ ജല സമൃദ്ധിയിൽ മനോഹരമായിരിക്കുകയാണ് കൊച്ചി-ധനുഷ് കോടി ദേശീയ പാതയിലെ വാളറ ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ.പക്ഷെ വെള്ളച്ചാട്ടത്തിൻ്റെ നയന മനോഹര കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ ആസ്വാദകരില്ല. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട താവളങ്ങളായിരുന്നു ചീയപ്പാറയും വാളറയും. ഹൈറേഞ്ചിന്റെ മനോഹാരിത ഒപ്പിയെടുത്ത നയനമനോഹരമായ കാഴ്ചയാണ് ചീയപ്പാറ വെളളച്ചാട്ടം. 800 അടിയോളം ഉയരത്തിൽ നിന്ന് പല തട്ടുകളായി താഴേയ്ക്കു പതിക്കുന്ന വെള്ളച്ചാട്ടം. തൊട്ടടുത്തു നിന്നു കാണാന്‍ അവസരം ഏത് സഞ്ചാരിയെയും ഹരംകൊള്ളിക്കുന്നതാണ്..

HomeNewsമഴയിൽ മനോഹരിയായി വാളറ ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ