
കോട്ടയം വഴി ഇന്ന് തീവണ്ടികൾ ഓടില്ല.
കോട്ടയം വഴി ഇന്ന് തീവണ്ടികൾ ഓടില്ല. കോട്ടയം - ചിങ്ങവനം റൂട്ടിലെ മണ്ണിടിച്ചിൽ നീക്കം ചെയ്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്ന് (01.8.20) കോട്ടയം വഴി ട്രെയിൻ സർവീസ് ഉണ്ടാകില്ല. ട്രെയിൻ നം.06302 തിരുവനന്തപുരം - എറണാകുളം ജംഗഷൻ വേണാട് സ്പെഷ്യൽ, ട്രെയിൻ നം.02081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി സ്പെഷ്യൽ ട്രെിയിനുകൾ ആലപ്പുഴ വഴിയാകും സർവ്വീസ് നടത്തുക. ഈ ട്രെയിനുകൾക്ക് കായംകുളം, ആലപ്പുഴ, എറണാകുളം ജംഗഷൻ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.
