
കാഴ്ച്ചകാര്‍ക്ക് കൗതുകമായി ഭീമന്‍ കൂണ്‍
കാഴ്ച്ചകാര്‍ക്ക് കൗതുകമായി ഭീമന്‍ കൂണ്‍ അടിമാലി: അടിമാലി 200 ഏക്കറില്‍ കണ്ടെത്തിയ ഭീമന്‍ കൂണ്‍കള്‍ കാഴ്ച്ചകാര്‍ക്ക് കൗതുകം സമ്മാനിക്കുന്നു.200 ഏക്കര്‍ സ്വദേശി കാവുംതടത്തില്‍ ബേബിയുടെ പുരയിടത്തിലാണ് ഭീമന്‍ കൂണുകള്‍ മുളച്ചത്.സാധാരണ കൂണുകളുടെ നാലിരട്ടി വലിപ്പമാണ് ബേബിയുടെ പുരയിടത്തില്‍ മുളച്ച ഒരു കൂണിനുള്ളത്.അപ്രതീക്ഷിതമായി മുളച്ച ഭീമന്‍ കൂണുകള്‍ ഏറെ കൗതുകം ജനിപ്പിച്ചതായി ബേബി പറഞ്ഞു.രണ്ടടിയോളം വിസ്താരമാണ് കൂണിന്റെ മുകള്‍ ഭാഗത്തിനുള്ളത്.ഒരു കൂണിന് രണ്ട് കിലോയിലധികം തൂക്കം വരുമെന്ന് ബേബി പറഞ്ഞു.മുളച്ച കൂണ് ഭക്ഷ്യയോഗ്യമാണോയെന്ന കാര്യത്തില്‍ ബേബിക്ക് തിട്ടമില്ല.ഭീമന്‍ കൂണുകള്‍ കാണുവാനായി ബേബിയുടെ പുരയിടത്തില്‍ ആളുകള്‍ എത്തുന്നുണ്ട്.അടിമാലി മേഖലയിലെ നവമാധ്യമ ഗ്രൂപ്പുകളിലും വലിപ്പമേറിയ കൂണ്‍ താരമായി കഴിഞ്ഞു. ചിത്രം: പുരയിടത്തില്‍ മുളച്ച ഭീമന്‍ കൂണുമായി ബേബി
