
സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത് മലയാളികള്‍
2019-ലെ സിവിൽ സർവീസസ് ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ആകെ 829 പേരെ നിയമനങ്ങൾക്കായി ശുപാർശ ചെയ്തു. 182 പേരെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദീപ് സിങ് ഒന്നാം റാങ്ക് നേടി. ആദ്യ നൂറിൽ 10 മലയാളികൾ ഇടംനേടി. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആർ. ശരണ്യ (36), സഫ്ന നസ്റുദ്ദീൻ (45), ആർ ഐശ്വര്യ (47), അരുൺ എസ്. നായർ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിൻ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അർച്ചന (99) ആദ്യ നൂറിൽ ഇടം നേടിയ മറ്റു മലയാളികൾ. പരീക്ഷാർഥികൾക്ക് https://www.upsc.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാനാകും. ജനറൽ വിഭാഗത്തിൽനിന്ന് 304 പേരും ഇ.ഡബ്ല്യു.എസ് 78, ഒ.ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റിൽ ഇടംനേടി. വിവിധ സർവീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐ.എ.എസ് 180, ഐ.എഫ്.എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സർവീസ് 438, ഗ്രൂപ്പ് ബി സർവീസുകളിൽ 135-ഉം ഒഴിവുകളാണുള്ളത്.
Home › News › സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത് മലയാളികള്‍
