മലപ്പുറം ജില്ലയിൽ ഇന്ന് 897 പേർക്ക്
ജില്ലാ വാർത്തകൾ

മലപ്പുറം ജില്ലയിൽ ഇന്ന് 897 പേർക്ക്

📍 Puzhakkattiri, Malappuram22 Oct 2020

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 897 പേര്‍ക്ക് കൂടി രോഗബാധ 731 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 821 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 65 പേര്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 10,504 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 55,678 പേര്‍ . 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ 65 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം വിദഗ്ധ ചികിത്സയ്ക്ക് ശേഷം 731 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 34,105 പേരാണ് ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 55,678 പേര്‍ നിരീക്ഷണത്തില്‍ 55,678 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,504 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 541 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,145 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,40,401 സാമ്പിളുകളില്‍ 4,660 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 192 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

HomeNewsമലപ്പുറം ജില്ലയിൽ ഇന്ന് 897 പേർക്ക്