രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഗുജറാത്തിലും തമിഴ്‌നാട്ടിലും എണ്ണം 9000 കടന്നു.
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതർ 9000 കടന്നു. കൊവിഡ് മുക്തമായിരുന്ന ഗോവയിൽ ഏഴ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 78003 ആയി. ഇതുവരെ 2549 പേർ മരിച്ചു. ചികിത്സയിൽ ഉള്ളവർ 49219 പേർ, 26235 പേർ രോഗമുക്തരായി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 29 മരണവും 364 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 9268ഉം മരണം 566ഉം ആയി. ഇതിൽ അഹമ്മദാബാദിൽ മാത്രം 6645 കേസുകളും 446 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 509 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 9227 കൊവിഡ് ബാധിതരിൽ 5262 പേരും ചെന്നൈയിലാണ്. കോയമ്പേട് മാർക്കറ്റിലെ വ്യാപാരികൾ നിർദേശങ്ങൾ അനുസരിച്ചില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കുറ്റപ്പെടുത്തി. ഡൽഹിയിൽ ആകെ കൊവിഡ് കേസുകൾ 7998ഉം മരണം 106ഉം ആയി ഉയർന്നു. ഉത്തം നഗർ സ്റ്റേഷനിലെ ടഒഛ കൊവിഡ് ബാധിതനായി. രാജസ്ഥാനിൽ 202 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 1699 ആയി. ഇതുവരെ 121 പേർ മരിച്ചു. ഗ്രീൻ സോണായിരുന്ന ഗോവയിൽ റോഡ് മുഖേനയെത്തിയ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 25922 പേരിൽ മരണ സംഖ്യ 975 ആയി.
Home › News › രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഗുജറാത്തിലും തമിഴ്‌നാട്ടിലും എണ്ണം 9000 കടന്നു.
