സിനിമ തിയേറ്ററുകള്‍ ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കിയേക്കും
ദേശീയം

സിനിമ തിയേറ്ററുകള്‍ ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കിയേക്കും

📍 Kakkanchery, Malappuram19 Aug 2020

രാജ്യത്തെ സിനിമ തിയേറ്ററുകള്‍ ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ മുതല്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കര്‍ശന ഉപാധികളോടെയാകും തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുക. ഇതിനായി പ്രത്യേക മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നില്‍ ഒന്നില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ സമ്മതിക്കുകയുള്ളു. കൈസ്പര്‍ശം ഇല്ലാത്ത ടിക്കറ്റ് വില്‍പ്പന, ഓരോ ഷോ കഴിയുമ്പോഴും തിയേറ്ററുകള്‍ സാനിറ്റൈസ് ചെയ്യല്‍ തുടങ്ങിയ ഉപാധികളും ഉണ്ടാവും. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ തിയേറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

HomeNewsസിനിമ തിയേറ്ററുകള്‍ ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കിയേക്കും