
ഓണാഘോഷം വീടുകളില്‍ മാത്രം മതി, പൂക്കളമൊരുക്കാന്‍ പുറത്തു നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ വേണ്ട: മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ നമ്മുക്ക് കഴിയുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് അതീവശ്രദ്ധ പുലറത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാരയം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കണം.പുറത്ത് നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലണിതെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. കോണ്‍ടാക്ട് ട്രെയിസിംഗ്, ക്വാറന്റെീന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. കൂടുതല്‍ വാളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം. രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാര്യവും അനുവദിക്കരുത്. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴു മണി വരെയായിരിക്കും.
Home › News › ഓണാഘോഷം വീടുകളില്‍ മാത്രം മതി, പൂക്കളമൊരുക്കാന്‍ പുറത്തു നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ വേണ്ട: മുഖ്യമന്ത്രി പിണറായി
