ശക്തമായ കാറ്റ്: കോടഞ്ചേരിയിൽ നാശനഷ്ടം
കോടഞ്ചേരി: തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കോടഞ്ചേരിയിൽ നാശനഷ്ടം. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. വൈദ്യുതി ബന്ധവും തകർന്നു.കോടഞ്ചേരി ഉദയനഗർ ചൂരമുണ്ട റോഡിൽ ആലപ്പാട്ട് പടിയിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടർന്ന് ഇവിടെ ഒരു വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. മണിക്കുറ്റി ജോമിയുടെ 100 നേന്ത്രവാഴകൾ ഒടിഞ്ഞു. ആലപ്പാട്ട് ജോർജിന്റെ കപ്പയും തേക്കും മറ്റ് കൃഷികളും കാറ്റിൽ നിലംപൊത്തി.
Home › News › ശക്തമായ കാറ്റ്: കോടഞ്ചേരിയിൽ നാശനഷ്ടം
