
ആറാം കീരീടവുമായി ബയേൺ മ്യൂണിക്
ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കി ബയേൺ മ്യൂണിക്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ തോൽപിച്ചു കിരീടം സ്വന്തമാക്കിയത് 59 മിനുട്ടിൽ കിംഗ്സ്ലി കോമാനാണു ബയേൺ മ്യൂണിക്കിന്റെ വിജയ ഗോൾ നേടിയത്.കളിയിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അന്തിമ വിജയം ബയേൺ നേടി മികച്ച സേവുകളുമായി ബയേൺ ക്യാപ്റ്റൻ മാനുവൽ ന്യൂയർ ടീമിനെ തങ്ങളുടെ ആറാം കീരീടത്തിലേക്കു നയിച്ചു
