ലഡാക്കില്‍ വീണ്ടും സംഘര്‍ഷം; ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ തടഞ്ഞതായി കേന്ദ്രം
ദേശീയം

ലഡാക്കില്‍ വീണ്ടും സംഘര്‍ഷം; ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ തടഞ്ഞതായി കേന്ദ്രം

📍 Perinthalmanna, Malappuram31 Aug 2020

ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. സ്ഥിതിഗതികൾ മാറ്റിമറിക്കുന്നതിനായി ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തിയെന്നും ഇന്ത്യൻ സൈന്യം ഇത് പരാജയപ്പെടുത്തിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 29-നും 30 നുമിടയിൽ രാത്രിയിലാണ് സംഭവങ്ങൾ അരങ്ങേറിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈനിക-നയതതന്ത്ര ഇടപെടലുകളിലൂടെ ഉണ്ടാക്കിയ സമവായം ലംഘിക്കുകയും തൽസ്ഥിതി മാറ്റുന്നതിനായുള്ള പ്രകോപനപരമായ സൈനിക നീക്കങ്ങൾ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നടത്തി പ്രതിരോധ മന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പാംഗോങ് തടാക തീരത്ത് ചൈനീസ് സൈനിക നീക്കം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏകപക്ഷീയമായ ചൈനീസ് നീക്കങ്ങൾ തടയുന്നതിനും നിലപാട് ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചർച്ചകളിലൂടെ സമാധാനം കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നുംപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

HomeNewsലഡാക്കില്‍ വീണ്ടും സംഘര്‍ഷം; ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ തടഞ്ഞതായി കേന്ദ്രം