കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരാന്‍ വീണ്ടും നഴ്‌സിന്റെ കുപ്പായമണിഞ്ഞ് മുംബൈ മേയര്‍
മുംബൈ: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരാന്‍ നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തി മേയര്‍. മുംബൈയിലെ മേയര്‍ കിഷോരി പേഡ്‌നേകര്‍ ആണ് വീണ്ടും നഴ്‌സിന്റെ കുപ്പായമണിഞ്ഞത്. തിങ്കളാഴ്ച്ച രാവിലെയോടെ ആശുപത്രിയിലെത്തിയ മേയര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്ന് ആരാഞ്ഞു. ആശുപത്രിയിലെ സ്ഥിതിഗതികളും മേയര്‍ വിലയിരുത്തി. ഞാനും ഒരു നഴ്‌സായിരുന്നു. ഒരു ജോലിയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണെന്ന് പറയാനാണ് ഞാന്‍ നഴ്‌സിന്റെ യൂനിഫോം ധരിച്ചത്. ഇത് ദുരിതകാലമാണ്, നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്.കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് പിന്തുണ അറിയിക്കാന്‍ കൂടിയാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു. രണ്ടാഴ്ച മുന്‍പ് മേയറുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കിഷോരി സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ച ശേഷമാണ് അവര്‍ വീണ്ടും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.
Home › News › കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരാന്‍ വീണ്ടും നഴ്‌സിന്റെ കുപ്പായമണിഞ്ഞ് മുംബൈ മേയര്‍
