സംസ്ഥാനത്ത് ഇനി കോവിഡ് ചികിത്സയിലുള്ളത് 95 പേര്‍ മാത്രം; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും പുതുതായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഒരാള്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് നിലവില്‍ കൊവിഡ് രോഗമുള്ളവരുടെ എണ്ണം 95 ആയി. ഇതില്‍ തിരുവനന്തപുരം 2, കൊല്ലം 12 , പത്തനംതിട്ട 1, കോട്ടയം 18, ഇടുക്കി 12, പാലക്കാട് 1, മലപ്പുറം 2, കോഴിക്കോട് 4, വയനാട് 1, കണ്ണൂര്‍ 37, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് കൊവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണം. തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിലവില്‍ രോഗികള്‍ ആരുമില്ല. ഇന്നലെ പുതുതായി 63 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്.
Home › News › സംസ്ഥാനത്ത് ഇനി കോവിഡ് ചികിത്സയിലുള്ളത് 95 പേര്‍ മാത്രം; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
