ചത്ത വവ്വാലുകൾക്ക് രോഗമില്ല
കുന്ദമംഗലം: ചെത്തുകടവ് പേരടി നാഗത്താൻകോട്ട പരിസരത്ത് ചത്ത വവ്വാലുകളുടെ പരിശോധനാഫലം നെഗറ്റീവെന്ന് അധികൃതർ. കണ്ണൂർ റീജ്യണൽ ഡിസീസ് ഡയഗ്നോസിസ് ലാബിൽ നടത്തിയ സ്രവപരിശോധനയിൽ അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയില്ല. ചൂടു കൂടിയതുകൊണ്ടുള്ള നിർജലീകരണം കൊണ്ടാവും വവ്വാലുകൾ ചത്തതെന്നാണ് നിഗമനം. മൂന്ന് ദിവസംമുമ്പാണ് കോട്ടയുടെ പരിസരത്ത് വിവിധ ഭാഗങ്ങളിൽ വവ്വാലുകൾ ചത്തുവീണത്.
