ഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ്; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 815 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനം

ഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ്; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 815 പേര്‍ക്ക് രോഗമുക്തി

📍 Kakkanchery, Malappuram3 Aug 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുണ്ടാകുന്നത്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്:* തിരുവനന്തപുരം 205, എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂർ-85 മലപ്പുറം-85, കാസർകോട്-66, പാലക്കാട്-59, കൊല്ലം-57, കണ്ണൂർ-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ്. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേർക്കാണ്. ഇതിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം 40. രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവർ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 ഹെൽത്ത് വർക്കർമാർക്കും ആറ് കെ.എസ്.സിക്കാർക്കും ഇന്ന് രോഗം സ്ഥിരീരിച്ചിട്ടുണ്ട്. നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂർ-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂർ-25 കാസർകോട്-50

HomeNewsഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ്; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 815 പേര്‍ക്ക് രോഗമുക്തി