
ആദരിച്ചു
ആർ-ആർ- ട്ടി -അം ഗ ങ്ങളേയും, ചാർജ് ഓഫീസർമാരേയും, ആദരിച്ചു. ------------------------ .. ----- .. ------- പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കോവിഡു് മഹാമാരിയുമായി ബന്ധപ്പെട്ട് വിദേശങ്ങളിൽ നിന്നും ,അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന സഹോദരങ്ങൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിന് വേണ്ടി മാലാപറബ് എം.ഈ.സ്.കോളേജ് വനിതാ ഹോസ്റ്റലിൽ 2020 മെയ് മാസം മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൻ്റെ കൊറോണ കെയർ സെൻ്ററിൽ രാപ്പകൽ ഭേദമന്യേ സൗജന്യ സേവനം നടത്തിയ 100 ഓളം വരുന്ന , ആർ - ആർ - ട്ടി - പ്രവർത്തകർ ചാർജ് ഓഫീസർമാർഎന്നിവർക്ക് പഞ്ചായത്ത് ഭരണസമിതി ഹൃദ്യമായ ആദരിക്കൽ ചടങ്ങ് 22-9-20-ന് 2 മണിക്ക് പുഴക്കാട്ടിരി ആർ-കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ചടങ്ങിൻ്റെ ഉദ്‌ഘാടനം: - പഞ്ചായത്ത് പ്രസിഡൻ്റ് പീകെ.ജയറാംനിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് സി. നജ്മുന്നീസ ആദ്ധ്യക്ഷം വഹിച്ചു.എം. ഈ.സു് പ്രസിഡൻ്റ് ഡോഃ അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു.ചെയർമാൻമാരായ പീ. ട്ടി - അബ്ദുൽ ബക്ഷി ർ, എം, ബേബി സുജാത, പീകെ.അലി, ഹെൽത്ത് ഇൻസ്പക്റ്റർ സി.മൊയ്തീൻ കുട്ടി, സെക്രട്ടറി പി.പരമേശ്യരൻ / അസി: സെക്രട്ടറി 'എം. വിനോദ് കുമാർ, മെബർ കെ.പി.അബ്ദുൽ മുജീബ്ബ് എന്നിവർ പ്രസംഗിച്ചു.---- .എല്ലാവർക്കും പാരിതോഷികങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.നിരീക്ഷണത്തിൽ ഇരുന്നവരും, ആർ.ആർ.ട്ടി. അംഗങ്ങളും - അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.കൂട്ടത്തിൽ കഴിഞ്ഞ 41 വർഷക്കാലം പുഴക്കാട്ടിരി പോസ്റ്റോഫിസിൽ സ്തുതീർഹമായ സേവനം നടത്തി പുഴക്കാട്ടിരിലെ ജനങ്ങളുടെ പ്രിയപ്പെട്ട പോസ്റ്റ്മാൻ ശങ്കരനാരായണൻ എന്ന അപ്പുവിന് സ്നേഹോഷ്മളമായ യാത്രയയപ്പും നൽകി
