കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ്  ബാധിച്ച് മരിച്ചു
ദേശീയം

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

📍 Rajakkad, Idukki24 Sept 2020

ന്യൂഡൽഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. 65 വയസ്സായിരുന്നു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. പാർലമെന്റ് സെഷനു മുന്നോടിയായി നടന്ന പരിശോധനയിലാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത് . ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്സഭാംഗമാണ് സുരേഷ് അംഗഡി. സുരേഷ് അംഗഡിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

HomeNewsകേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു