ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പു വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സൗ​ക​ര്യം
ദേശീയം

ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പു വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സൗ​ക​ര്യം

📍 Perinthalmanna, Malappuram7 Oct 2020

ഇ​നി മു​ത​ൽ ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാം. ഓ​ണ്‍​ലൈ​നി​ലും ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും അ​തു​വ​രെ ടി​ക്ക​റ്റ് ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ പ​ത്തു​മു​ത​ൽ ഈ ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. നി​ർ​ത്തി​വെ​ച്ചി​രു​ന്ന ട്രെയിനുകൾ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളാ​യി പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ മു​ന്നേ റി​സ​ർ​വേ​ഷ​ൻ നി​ർ​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​മ​യം ന​ൽ​കാ​നാ​യി​രു​ന്നു ഇ​ത്. കൂ​ടു​ത​ൽ ട്രെയിനുകൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​വ​രു​ത്തു​ന്ന​ത്. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടാം റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് ട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ​മു​മ്പ് മാ​ത്ര​മേ ത​യ്യാ​റാ​ക്കൂ. അ​തു​വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

HomeNewsട്രെയിൻ പു​റ​പ്പെ​ടു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പു വ​രെ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യാ​ൻ സൗ​ക​ര്യം