
ഗുണഭോക്ത ലീസ്റ്റ് കൈമാറി
ജല ജീവൻ മിഷൻ പദ്ധതി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള 1422 ഗുണഭോക്താക്കളുടെ ഒന്നാം ഘട്ട ലിസ്റ്റ് വാട്ടർ അതോറിറ്റി മങ്കട സെക്ഷൻ ഓഫീസ് അസിസ്റ്റൻറ് എഞ്ചിനീയർ എം.എസ്. ഷിഖാ സുധന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ.ജയറാം സമർപ്പിച്ചു.വാർഡ് മെമ്പർ കെ.പി.അബ്ദുൽ മുജീബ്, ഓവർസിയർ ഉണ്ണികൃഷ്ണൻ ടി.വി. ഹെഡ് ഫിറ്റർ ഖമറുദ്ദീൻ എ.പി. എന്നിവർ പങ്കെടുത്തു.
