ലൈഫ്മിഷൻ അപേക്ഷകൾ ആഗസ്റ്റ്  ഒന്നു_മുതൽ
സംസ്ഥാനം

ലൈഫ്മിഷൻ അപേക്ഷകൾ ആഗസ്റ്റ് ഒന്നു_മുതൽ

📍 Adimali, Idukki31 Jul 2020

ലൈഫ്മിഷൻ അപേക്ഷകൾ ആഗസ്റ്റ് ഒന്നു_മുതൽ അപേക്ഷകൾ_സ്വീകരിക്കാൻ പ്രത്യേക ഹെൽപ്_ഡെസ്‌കുകൾ ഇടുക്കി -ലൈഫ്മിഷന്‍ ഭവന പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് ഇവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. എസ് സി/എസ് റ്റി വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കണം. അപേക്ഷാ നടപടികള്‍ സുഗമമാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപന അധ്യക്ഷന്‍ മാരുടെ യോഗം തീരുമാനിച്ചു.കൂടാതെ വിവിധ വാര്‍ഡുകളില്‍ അപേക്ഷ നല്‍കാനായി പരമാവധി ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങളും ഒരുക്കും. അവധി ദിവസങ്ങളിലും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ,വരുമാന സര്‍ടിഫിക്കറ്റ് താമസം കൂടാതെ ലഭിക്കാന്‍ വില്ലേജ് ഓഫീസുകളില്‍ സംവിധാനമൊരുക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. വാസയോഗ്യമായ വീടില്ലാത്ത, ലൈഫ് മാനദണ്ഡപ്രകാരം അര്‍ഹരായ മുഴുവന്‍ പേരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി അവതരണം നടത്തി.മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, പി.എ.യു.പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്, ഐ.റ്റി.ഡി.പി.പ്രോജക്ട് ഓഫീസര്‍ അനില്‍ കുമാര്‍, പട്ടികജാതി വികസന ഓഫീസര്‍ മനോഹരന്‍, തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

HomeNewsലൈഫ്മിഷൻ അപേക്ഷകൾ ആഗസ്റ്റ് ഒന്നു_മുതൽ