
കോവിഡ്കെയർ സെൻ്റർ ന് കൈതാങ്ങായി JCI - രാജകുമാരി
രാജകുമാരി: രാജകുമാരിയിലും പരിസരപ്രദേശങ്ങളിലും കോവിഡ്- 19 ൻ്റ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കോവിഡ് സെൻ്റർ രാജകുമാരിയിലും പ്രവർത്തനം തുടങ്ങി. കോവിഡിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്ക് ആദ്യഘട്ട ചികിത്സ നൽകുക എന്ന ലക്ഷ്യമാണ് ഇത്തരം സെൻ്റെറുകൾക്കുള്ളത്. പദ്ധതിയുടടെ ഭാഗമായി രാജകുമാരി നോർത്തിൽ ഗവ.VHSS ൽ ആണ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടം 100 പേരെ ഉൾകൊള്ളാൻ സാധിക്കുന്ന വിധത്തിലാണ് ചികിത്സ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. രാജകുമാരിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന JCI ക്ലബ്. ചികിത്സ കേന്ദ്രത്തിലേക്കുള്ള അവശ്യ സാധങ്ങൾ വിതരണം ചെയ്തു.ട്രീറ്റ്മെന്റ് സെന്ററിലേക് ആവശ്യമായ ബെഡ്കളും, ബെഡ്‌ഷീറ്റ്, സാനിറ്റിസെർ, മാസ്ക്, തുടഗിയവയാണ് പഞ്ചായത്തിന് കൈമാറിയത് പഞ്ചായത്തു സെക്രട്ടറി. പഞ്ചായത്ത് അംഗങ്ങളായ. K K തങ്കച്ചൻ, PP ജോയി ,രാജാക്കാട് CI. ഹണി ,SI. അനൂപ് എന്നിവരുടെ സാനിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു. ക്ലബ് അംഗങ്ങളിൽ നിന്നും കിടക്കകളും മറ്റനുബന്ധ സാധനങ്ങളും ഏറ്റുവാങ്ങി. ക്ലബ് ഭാരവാഹികളായ , റിജോകുരിയൻ ,ജോമിൻസ് ജോസ് ,ഗിരീഷ് K.M ജോർജ് PV, ബ്രീസ് മുല്ലൂർ, വർക്കി മീബിള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു M-Net media Rajakumary
Home › News › കോവിഡ്കെയർ സെൻ്റർ ന് കൈതാങ്ങായി JCI - രാജകുമാരി
