ഓൺലൈൻ പഠന സൗകര്യം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി JCI രാജകുമാരി
പ്രാദേശികവാർത്തകൾ

ഓൺലൈൻ പഠന സൗകര്യം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി JCI രാജകുമാരി

📍 Rajakumari, Idukki28 Jul 2020

ഇരുപത്തി രണ്ട് വർഷക്കാലമായി രാജകുമാരി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്ന ജെ.സി.ഐ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി മാറുകയാണ്. രാജകുമാരി, സേനാപതി,ഉടുമ്പൻചോല ,പഞ്ചായത്തുകളിലെ ആറ് വിദ്യാലയങ്ങൾക്കായി ഇരുപതോളം ടെലിവിഷനുകളാണ് വിതരണം ചെയ്‌തത്‌ ഇതിലൂടെ നിർദ്ധനരായ മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ സാധിച്ചു.അദ്ധ്യാപകരുടെയും പി റ്റി എ കമ്മറ്റിയുടെയും സഹകരണത്തോടെയാണ് പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തിയത് രാജകുമാരി ട്രസ്റ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഉത്ഘടനം ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ജെ.സി.ഐ.യുണിറ്റ് പ്രസിഡന്റ് റിജോ കുര്യൻ,രാജകുമാരി ട്രസ്റ്റ് ചെയർമാൻ ജോൺസൻ പീറ്റർ,വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യുണിറ്റ് പ്രസിഡന്റ് വി.വി. കുര്യാക്കോസ്,ജെ.സി.ഐ സെക്രട്ടറി ജോമിൻസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു

HomeNewsഓൺലൈൻ പഠന സൗകര്യം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങായി JCI രാജകുമാരി