ദേശീയം

12‐ാം ദിവസവും ഇന്ധനവില കൂട്ടി; പെട്രോളിന്‌ കൂടിയത്‌ 6 രൂപ 56 പൈസ

📍 Mukkam, Kozhikode17 Jun 2020

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വര്‍ധനവ്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിനമാണ് ഇന്ധന വില കൂട്ടുന്നത്‌. പന്ത്രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് 6 രൂപ 56 പൈസയാണ് കൂട്ടിയത്. ഡീസലിന് വർധിച്ചത് 6 രൂപ 66 പൈസയുമാണ്. ഇന്നലത്തെ വിലയിൽ നിന്നും 53 പൈസ വര്‍ധിച്ച് 79.53 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് പെട്രോള്‍ വിൽപന നടക്കുന്നത്. ഡീസലിന് 60 പൈസ കൂടി 73.83 രൂപയാണ് ഇന്നത്തെ വില.ക്രൂഡ്‌ ഓയിൽ വില കുറയുമ്പോഴും ഇന്ധനവിലകൂട്ടി ജനത്തെ കൊള്ളയടിക്കുകയാണ്‌ കേന്ദ്രം . കൊച്ചിയിൽ ലിറ്ററിന് ഇന്ന് 77.81 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.19 രൂപയ്ക്ക് വിൽപന നടക്കുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 79.53 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 73.83 രൂപ. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള്‍ ലിറ്ററിന് 78.14 രൂപയ്ക്കും ഡീസൽ ലിറ്ററിന് 72.53 രൂപയ്ക്കും വിൽപ്പന നടക്കുന്നു.

HomeNews12‐ാം ദിവസവും ഇന്ധനവില കൂട്ടി; പെട്രോളിന്‌ കൂടിയത്‌ 6 രൂപ 56 പൈസ