18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19 ന് തിരഞ്ഞെടുപ്പ്
18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാർച്ചിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽനിന്നും ഗുജറാത്തിൽനിന്നും ഒഴിവു വരുന്ന നാലുവീതം സീറ്റുകളിലേക്കും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും, ജാർഖണ്ഡിൽ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ ഒരുക്കുന്നതിനും കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
Home › News › 18 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19 ന് തിരഞ്ഞെടുപ്പ്
