
234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, ഇന്ന് 488 പേര്‍ക്ക് കോവിഡ്; ആശങ്കയില്‍ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.234 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായതായുംമുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം 69,ആലപ്പുഴ 87,പത്തനംതിട്ട 54,മലപ്പുറം 51,പാലക്കാട് 48,എറണാകുളം 47,തൃശ്ശൂർ 29,കണ്ണൂർ 19,കാസർകോട് 18,കൊല്ലം 18,കോഴിക്കോട് 17, കോട്ടയം 15, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്. ശനിയാഴ്ച 143പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂർ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 167 പേർ വിദേശത്തുനിന്നും 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 234 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യപ്രവർത്തകർ, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്.സി 4 എന്നിങ്ങനെയും രോഗം ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച്സംസ്ഥാനത്ത് ഇന്ന്രണ്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സൈഫുദ്ദീൻ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണൻ (79) എന്നിവരാണ് കോവിഡ് മൂലംമരിച്ചത്. സംസ്ഥാനത്ത് 24 മണിക്കൂറിനകം 12104 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 182050 പേർ നിരീക്ഷണത്തിലും3694 പേർ ആശുപത്രികളിൽ ചികിത്സയിലുമുണ്ട്. ഇന്നു മാത്രം570 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 6449സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 73768 സാമ്പിളുകൾ ശേഖരിച്ചു. 66636 സാമ്പിളുകൾ നെഗറ്റീവ് ആയി. പുതുതായി 16 ഹോട്ട് സ്പോട്ടുകൾ നിലവിൽവന്നിട്ടുണ്ട്.സംസ്ഥാനത്ത് നിലവിൽ 195ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Home › News › 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, ഇന്ന് 488 പേര്‍ക്ക് കോവിഡ്; ആശങ്കയില്‍ കേരളം
