24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്
ദേശീയം

24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്

📍 Edavanna, Malappuram29 Jun 2020

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചത് 19,459 പേർക്ക്. 380 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി. ഇതിൽ 2,10,120 എണ്ണം സജീവ കേസുകളാണ്. 3,21,723 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 16,475 ആണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജൂൺ 28 വരെ 83,98,362 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇതിൽ ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത് 1,70,560 സാമ്പിളുകളാണ്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,64,626 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 86,575 പേർ രോഗമുക്തി നേടി. 70,622പേർ നിലവിൽ ചികിത്സയിലാണ്. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്. 83,077 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 52,607 പേർ രോഗമുക്തി നേടിയപ്പോൾ 27,847 സജീവ കേസുകളുണ്ട്. 2,623 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ 82,275 പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 45,537 പേർ രോഗമുക്തി നേടി. സജീവ കേസുകൾ 35,659. ഇതുവരെ 1,079 പേർക്ക് ജീവൻ നഷ്ടമായി.

HomeNews24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്