24 മണിക്കൂറിനിടെ 4000 ത്തോളം രോഗികള്‍: രാജ്യത്ത് കോവിഡ് ബാധിതര്‍ എണ്‍പതായിരം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് നൂറുപേർ. ഇതോടെ രാജ്യത്തെ കോവിഡ് 19 മരണസംഖ്യ 2649 ആയി ഉയർന്നു. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 81,970 ആയി ഉയർന്നു. ഇതിൽ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയർന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് മരിച്ചത്. ഇതിൽ 25 ഉം മുംബൈയിലാണ്. മാർച്ച് 19 നാണ് മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ മരിക്കുന്നത്. 57 ദിവസം പിന്നിടുമ്പോൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഇതിൽ 55 ശതമാനം മരണവും സംഭവിച്ചിരിക്കുന്നത് മെയ് മാസത്തിലാണ് എന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്രയിലെ മരണസംഖ്യ 1019 ആണ്.
Home › News › 24 മണിക്കൂറിനിടെ 4000 ത്തോളം രോഗികള്‍: രാജ്യത്ത് കോവിഡ് ബാധിതര്‍ എണ്‍പതായിരം കടന്നു
