24 മണിക്കൂറിനിടെ രാജ്യത്ത് 6,500ന് മുകളില്‍ പുതിയ കേസുകള്‍; ആകെ കോവിഡ് ബാധിതര്‍ 1.58 ലക്ഷം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 6,566 പുതിയ കോവിഡ് -19 കേസുകള്‍. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയിൽ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് മരിച്ചത്. അതേസമയം 67,691 പേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് കേസുകളില്‍ അധികവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 56,948 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. 1,897 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗം ബാധിക്കുന്നതില്‍ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
Home › News › 24 മണിക്കൂറിനിടെ രാജ്യത്ത് 6,500ന് മുകളില്‍ പുതിയ കേസുകള്‍; ആകെ കോവിഡ് ബാധിതര്‍ 1.58 ലക്ഷം
