
27 ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി, ആയിരങ്ങള്‍ ഭവനരഹിതരായി; അസമില്‍ പ്രളയക്കെടുതി രൂക്ഷം
ഗുവഹാട്ടി: ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനേത്തുടർന്ന് അസ്സമിലുണ്ടായ പ്രളയം നിരവധി ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ് പ്രളയം വ്യാപിച്ചിരിക്കുന്നത്. 40 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 68 ആളുകളാണ് പ്രളയക്കെടുതിയിൽ മരിച്ചത്. കനത്ത മഴയേതുടർന്നാണ് ബ്രഹ്മപുത്ര കരകവിഞ്ഞത്. പ്രളയത്തേ തുടർന്ന് കാസിരംഗ ദേശീയോദ്യോനവും വെള്ളത്തിനടിയിലായിരുന്നു. ധേമാജി, ലഖിംപുർ, ബിശ്വന്ത്,സോനിത്പുർ, ചിരംഗ്, ഉദൽഗുരി, ഗൊലാഘട്ട്, ജോർഹട്ട്, മജുലി,ശിവസാഗർ, ദിർബുഗഡ്, തിൻസുകിയ തുടങ്ങിയ ജില്ലകളേയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.25 ലക്ഷം ആളുകളാണ് കഴിയുന്നത്. അതേസമയം സംസ്ഥാനം വലിയ പ്രളയക്കെടുതിയെ നേരിടുമ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തങ്ങൾ അവഗണന നേരിടുന്നുവെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. എല്ലാവർഷവും ഇവിടെ പ്രളയമുണ്ടാകുന്നു. അപ്പോഴൊക്കെയും പോലെ ഇപ്പോഴുണ്ടായ പ്രളയവും മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ആളുകൾ പ്രളയത്തിൽ പെട്ട് മരണമടയുമ്പോൾ മുഖ്യധാരാ മാധ്യങ്ങൾ അമിതാബ് ബച്ചന്റെ ആരോഗ്യത്തേപ്പറ്റിയുള്ള വാർത്തകൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും വിമർശനമുണ്ട്.
Home › News › 27 ജില്ലകള്‍ പ്രളയത്തില്‍ മുങ്ങി, ആയിരങ്ങള്‍ ഭവനരഹിതരായി; അസമില്‍ പ്രളയക്കെടുതി രൂക്ഷം
