50 ലക്ഷം വീടിന് കുടിവെള്ള കണക്‌ഷൻ; ജലജീവന് തുടക്കം
തിരുവനന്തപുരം: എല്ലാ ഗ്രാമീണവീടുകളിലും അഞ്ചുവർഷത്തിനുള്ളിൽ പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്ന ജലജീവൻ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. മാർഗരേഖയുടെ മലയാളം പതിപ്പ് മന്ത്രി എ സി മൊയ്തീന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി കെ കൃഷ്ണൻകുട്ടി സംസാരിച്ചു. പദ്ധതിയിൽ ഗ്രാമീണമേഖലയിലെ 50 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്‌ഷൻ നൽകും. നടപ്പ് സാമ്പത്തികവർഷം പത്ത് ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളാകുക. 1525 കോടിരൂപ ഇതിനായി കണക്കാക്കി. പദ്ധതി ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കും. പഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 15ശതമാനം പഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ജലജീവനിൽ ഉൾപ്പെടുത്തും.
Home › News › 50 ലക്ഷം വീടിന് കുടിവെള്ള കണക്‌ഷൻ; ജലജീവന് തുടക്കം
