CMHLS വായ്പാ പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു.
കട്ടാങ്ങൽ: കോവിഡ് 19 കാരണം നിലവിൽ വന്ന lock down സൃഷ്ടിച്ച സാമ്പത്തിക പ്രതി സന്ധിയെ അതിജീവിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച CMHLS വായ്പാ പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു. ചാത്തമംഗലം സർവ്വീസ് സഹകരണ ബേങ്ക് നൽകുന്ന വായ്പയുടെ വിതരണത്തിന്റെ ഉദ്ഘാടനം ടൗൺ ശാഖയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.എസ്. ബീന നിർവഹിച്ചു. വാർഡ് 16 ലെ ആശ്രയ കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾക്ക് വായ്പനൽകിയാണ് ഉത്ഘാടനം നടത്തിയത്. ബേങ്ക് പ്രസിഡണ്ട് ശ്രീ.വി. സുന്ദരൻ, സെക്രട്ടറി വിനോദ്.വി, വാർഡ് മെമ്പർ ശ്രീ.ഷാജു കുനിയിൽ, ശാഖാ മാനേജർ യുഗേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ 23 വാർഡുകളിലുള്ള 369 കുടുംബശ്രീ അയൽ കൂട്ടങ്ങൾക്കായി 2,76,65,000 രൂപയാണ് വിതരണം നടത്താനുളളത്.
Home › News › CMHLS വായ്പാ പദ്ധതിക്ക് ചാത്തമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു.
